Wayanad

വയനാട് ലക്കിടിയിൽ വാഹനാപകടം; എൻജിനീയറിങ് വിദ്യാർത്ഥിക്ക് ദാരുണന്ത്യം

Please complete the required fields.




ലക്കിടി: ലക്കിടിക്ക് സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബത്തേരി കരൂപ്പഞ്ചേരി തയ്യിൽ വീട്ടിൽ പവൻ സതീഷ് (19) ആണ് മരിച്ചത്.

കോഴിക്കോട് കെ.എം.സി.ടി എഞ്ചിനീയറിങ് കോളേജിൽ വിദ്യാർത്ഥിയായ പവൻ കോളേജിലേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. സഹയാത്രിക്കും ബന്ധുവുമായ പുതൽ (23) നെ നിസാര പരിക്കുകളോടെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുവരും സഞ്ചരിച്ച ബൈക്ക് കാറിനു പിൻവശത്തിടിച്ച ശേഷം മറിയുകയും പവൻ അടുത്തുകൂടി വരികയായിരുന്ന കെഎസ്ആർടിസി ബസ്സിനടിയിൽ പെടുകയുമായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.

പവന്റെ മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രി
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Back to top button