Kozhikode

കുത്തിവെപ്പിനെത്തുടർന്ന് വീട്ടമ്മ മരിച്ച സംഭവം: മെഡിക്കൽ ബോർഡ് ഒരാഴ്ചയ്ക്കുള്ളിൽ ചേരും

Please complete the required fields.




കോഴിക്കോട് :ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുത്തിവെപ്പിനെത്തുടർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണറിപ്പോർട്ട് പരിഗണിക്കാനായി മെഡിക്കൽ ബോർഡ് യോഗം ഒരാഴ്ചയ്ക്കുള്ളിൽ ചേരും. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് അന്വേഷണോദ്യോഗസ്ഥനായ മെഡി. കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ. സുദർശൻ പറഞ്ഞു.

ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂടരഞ്ഞി കൂളിപ്പാറ സ്വദേശി കെ.ടി. സിന്ധു (45) ആണ് ഒക്ടോബർ 27-ന് പെൻസിലിൻ ഇഞ്ചക്‌ഷൻ നൽകിയ ഉടനെ കുഴഞ്ഞുവീണ് മരിച്ചത്. ഇഞ്ചക്‌ഷൻ നൽകുന്നതിനുമുമ്പ് ആവശ്യമായ മുൻകരുതൽ എടുത്തില്ലെന്ന് ആരോപണം ഉയർന്നിരുന്നു. അനാഫിലാക്സിസ് അലർജിക് റിയാക്‌ഷൻമൂലമാണ് മരിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു

Related Articles

Leave a Reply

Back to top button