Pathanamthitta

അയല്‍വാസി പീഡിപ്പിച്ച പതിനാറുകാരി തൂങ്ങിമരിച്ച നിലയില്‍

Please complete the required fields.




പത്തനംതിട്ട കോന്നിയിൽ പോക്സോ കേസിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. പത്തനംതിട്ട പ്രമാടം കൈതക്കര സ്വദേശിയായ 16 കാരിയാണ് ആത്മഹത്യ ചെയ്‌തത്‌.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം കുട്ടിക്ക് മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. കൂടാതെ പ്ലസ് വൺ വിദ്യാർഥിയായ കുട്ടിക്ക് പരീക്ഷയുടെ സമ്മർദ്ദവും ഉണ്ടായിരുന്നു. കേസിൽ പ്രതിയായ വിഷ്‌ണു റിമാൻഡിൽ കഴിയുകയാണ്.

Related Articles

Leave a Reply

Back to top button