Kozhikode

കോഴിക്കോട് പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ ആഹ്വാനം ചെയ്ത എസ്‌ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ

Please complete the required fields.




കോഴിക്കോട് : ചോമ്പാലയിൽ പോലീസ് സ്റ്റേഷൻ ആക്രമിക്കണമെന്നു വാട്സ്ആപ് ഗ്രുപ്പിൽ ശബ്ദ സന്ദേശമിട്ട കേസിൽ എസ് ഡി പി ഐ പ്രവർത്തകൻ അറസ്റ്റിലായി. മുക്കാളി സ്വദേശി ഷംസുദ്ധീൻ ആണ് അറസ്റ്റിലായത്.

ഇയാൾക്കെതിരെ കലാപാഹ്വാനത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ചോമ്പാല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 505(1)(b) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. 46 വയസാണ് ഷംസുദ്ദീന്. ഇയാളെ ഇന്ന് പുലർച്ചെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Back to top button