Thiruvananthapuram

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിക്ക് നേരെ ആക്രമണമെന്ന് പരാതി

Please complete the required fields.




തിരുവനന്തപുരം: ട്യൂഷന്‍ കഴിഞ്ഞ് കൂട്ടുകാരികള്‍ക്കൊപ്പം മടങ്ങി വരികയായിരുന്ന പെണ്‍കുട്ടിയെ സ്‌കൂട്ടറിലെത്തിയ സംഘം ആക്രമിച്ചുവെന്ന് പരാതി. നെയ്യാറ്റിന്‍കര തൊഴുക്കല്‍ പുളിമൂട്ടിലാണ് സംഭവം. പ്ലസ് വണില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് നേരെയാണ് ആക്രമണമുണ്ടായത്. മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെയാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 7.45-ഓടെയായിരുന്നു സംഭവം.

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങി വരികയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ വന്ന സ്‌കൂട്ടറിലെ പിറകില്‍ ഇരുന്നയാള്‍ ഒരു പെണ്‍കുട്ടിയുടെ കഴുത്തില്‍ അടിക്കുകയായിരുന്നു. പരുക്കേറ്റ പെണ്‍കുട്ടിയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴുത്തില്‍ കിടന്ന മാല പിടിച്ചുപറിക്കാനാണ് ആക്രമികള്‍ ശ്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ചതായി പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Back to top button