Kozhikode

വിവാഹവാഗ്ദാനം നൽകി വിവിധയിടങ്ങളിൽ വെച്ച് പീഡിപ്പിച്ചു; രണ്ട് പേർ പിടിയിൽ

Please complete the required fields.




കോഴിക്കോട്: വിവാഹവാഗ്ദാനം നല്‍കി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ രണ്ടു യുവാക്കള്‍ പൊലീസ് പിടിയില്‍. കൊളത്തറ ചെറുവണ്ണൂര്‍ എ കെ നിഹാദ് ഷാന്‍ (24), സുഹൃത്തായ മലപ്പുറം വാഴയൂര്‍ മുഹമ്മദ് ജുനൈദ് (26) എന്നിവരെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്. കന്യാകുമാരി സ്വദേശിനിയായ യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ലൈംഗികമായി യുവാക്കള്‍ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പിടിയിലായ നിഹാദ് ഷാനും യുവതിയും തമ്മില്‍ സാമൂഹ്യ മാധ്യമം വഴിയാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട യുവതിയോട് നിഹാദ് ഷാന്‍ മതം മാറണമെന്ന് ആവശ്യപ്പെട്ടു. ഇത് യുവതി വിസമ്മതിച്ചതോടെ ബന്ധത്തില്‍ നിന്നും പിന്മാറണമെന്ന് നിര്‍ബന്ധിച്ചു.

എന്നാല്‍ ഇത് യുവതി സമ്മതിക്കാതെ വന്നപ്പോള്‍ തനിക്ക് അപകടത്തില്‍ ഗുരുതര പരുക്ക് പറ്റിയതായും ഓര്‍മ്മശക്തി നഷ്ടപ്പെട്ടെന്നും യുവാവ് യുവതിയെ അറിയിച്ചു. ഓര്‍മ്മ നഷ്ടപ്പട്ടതിനാല്‍ പരാതിക്കാരിയെ തനിക്ക് ഓര്‍മ്മയില്ലെന്നും സുഹൃത്തുക്കള്‍ മുഖേന യുവതിയെ വിശ്വസിപ്പിച്ചു. ഇക്കാര്യം സുഹൃത്തുക്കളോട് തിരക്കിയപ്പോള്‍ പറഞ്ഞതെല്ലാം സത്യമാണെന്നും അയാള്‍ക്ക് ഒന്നും ഓര്‍മയില്ലെന്നും സുഹൃത്തുക്കളും പറഞ്ഞു. തുടര്‍ന്ന് നിഹാദ് ഷാന്റെ സുഹൃത്ത് ഗുരുതര പരുക്കുകളോടെ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ ചികിത്സയിലാണെന്നു പറഞ്ഞ് യുവതിയെ പെരിന്തല്‍മണ്ണയിലെത്തിച്ചു.

അവിടെ എത്തിയ യുവതിയെ തെറ്റിദ്ധരിപ്പിച്ച് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. എന്നാല്‍ മലയാളം അറിയാത്ത യുവതി തമിഴ് ബോര്‍ഡുകള്‍ കണ്ടതോടെ താന്‍ തമിഴ്‌നാട്ടിലാണെന്ന് തിരിച്ചറിഞ്ഞ് ഒച്ചവെയ്ക്കാന്‍ തുടങ്ങി. ഇതോടെ തിരികെ പോകാമെന്ന് പറഞ്ഞ് കേസിലെ രണ്ടാം പ്രതിയായ മുഹമ്മദ് ജുനൈദ് വാഹനം തിരിച്ചുവിട്ടു. എന്നാല്‍ രാത്രി തേഞ്ഞിപ്പലത്ത് എത്തിയപ്പോള്‍ ഇനി യാത്ര ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കാക്കഞ്ചേരിയിലെ ഹോട്ടലില്‍ മുറിയെടുത്തു. അവിടെവെച്ച് മുഹമ്മദ് ജുനൈദ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പിന്നീടാണ് നിഷാദ് ഷാന്‍ സുഹൃത്തുക്കളുമായി കൂടിയോലോചിച്ച് നടത്തിയ പദ്ധതിയാണ് ഇതെല്ലാമെന്ന് മനസ്സിലായതെന്ന് യുവതി പരാതിയില്‍ പറയുന്നു.

Related Articles

Leave a Reply

Back to top button