Kozhikode

ദേശീയപാതയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

Please complete the required fields.




വടകര : ദേശീയപാതയിൽ വടകര കരിമ്പനപ്പാലത്ത് വാഹനപകടം. കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രകരായ മൂരാട് ഓയിൽമിൽ സ്വദേശികളായ വിഷ്ണു, കേദാർനാഥ് എന്നിവർക്കാണ് പരിക്കേറ്റത്.

തലയ്ക്ക് ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേദാർ നാഥനെ പരിക്കുകളോടെ വടകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

Related Articles

Leave a Reply

Back to top button