
വടകര: കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവ വേദിയായ വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്കൂള്‍ പ്രവേശന കവാടത്തില്‍ എം.ജെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെല്‍ഫി പ്ലെഡ്ജ് ബൂത്ത് സ്ഥാപിച്ചു.
ബൂത്തിന്റെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് സെല്‍ഫി എടുത്ത് നിര്‍വ്വഹിച്ചു. എം.എല്‍.എമാരായ കെ പി കുഞ്ഞമ്മദ് കുട്ടി, ഇ കെ വിജയന്, ടി പി രാമകൃഷ്ണന്, വടകര മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണ്‍ കെ പി ബിന്ദു എന്നിവരും ബൂത്ത് സന്ദര്‍ശിച്ച് സെല്‍ഫി എടുത്ത് ബോധവല്ക്കരണത്തില് പങ്കാളികളായി. കലോത്സവത്തിനെത്തിയ നിരവധിപേരും ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സെല്ഫികളെടുത്തു.





