
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ഓണം ബംപർ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ ജില്ലയിൽ രണ്ടു ടിക്കറ്റുകൾക്ക്. ആറു ടിക്കറ്റുകൾക്കാണ് ഒരു കോടി വീതമുള്ള രണ്ടാം സമ്മാനം ലഭിക്കുക. ഇരിങ്ങണ്ണൂരിലെ കെട്ടിട നിർമാണ തൊഴിലാളി മുത്തുന്നേരി താഴകുനി പൊട്ടന്റെവിട ബാലൻ, റൂറൽ എസ്പി ഓഫിസിലെ അഞ്ചു പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്.സമ്മാനം ലഭിച്ച ടിക്കറ്റ് ബാലൻ ഇരിങ്ങണ്ണൂർ സർവീസ് സഹകരണ ബാങ്കിൽ ഏൽപിച്ചു.
റൂറൽ എസ്പി ഓഫിസിലെ ഗ്രേഡ് എ.എസ്.ഐ. പി.എസ്.ചന്ദ്രൻ, ഹെഡ് കോൺസ്റ്റബിൾ കെ.രമേശൻ, കോൺസ്റ്റബിൾമാരായ കെ.കെ.ദിചേഷ്, കെ.വൈശാഖ് ചന്ദ്രൻ, എം.അജിത് എന്നിവർ ചേർന്ന് 1500 രൂപയ്ക്ക് എടുത്ത അഞ്ച് ടിക്കറ്റുകളിൽ ഒന്നിലാണ് രണ്ടാം സമ്മാനം ലഭിച്ചത്. വടകര ബികെ ലോട്ടറി ഏജൻസിയിൽ നിന്ന് ടിക്കറ്റ് എടുത്ത് നടന്നു വിൽപന നടത്തുന്ന പാലോളിപ്പാലം സ്വദേശി സന്തോഷിൽ നിന്നാണ് വാങ്ങിയത്.





