
മാവൂർ :കണ്ണിപറമ്പ് കൂഴമ്പ്ര കരുമകൻ കാവിന്റെ മുറ്റത്തു നിന്ന് പഴയ മൺ പാത്രങ്ങളുടെയും മൺ ശിൽപങ്ങളുടെയും ഏതാനും ഭാഗങ്ങൾ കണ്ടെത്തി. കാട്ടുപന്നികൾ കുത്തിമറിച്ചിട്ട ഭാഗം മണ്ണിട്ടു മൂടുന്നതിനിടെയാണു പഴയ ശിൽപഭാഗങ്ങൾ, പാത്രങ്ങളുടെ ശേഷിപ്പുകൾ എന്നിവ കണ്ടെത്തിയത്.
ഇതിനു മുൻപ് കാവിനു സമീപത്തെ പറമ്പിൽ കൃഷിക്കായി നിലമൊരുക്കിയപ്പോൾ പഴയ കാലത്ത് ഉപയോഗിച്ചിരുന്ന ഒട്ടേറെ മൺ പാത്രങ്ങൾ, ശിൽപങ്ങൾ എന്നിവ കണ്ടെത്തിയിരുന്നു. ഇവ പുരാവസ്തു വകുപ്പ് ഏറ്റെടുത്തതാണ്.





