
വെയിൽസ് ഗോളി ഹെൻസേ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയ മത്സരത്തിന്റെ ഇഞ്ചുറി രണ്ട് ഗോൾ നേടി ഇറാൻ ജയം. എട്ട്, പതിനൊന്ന് മിനിറ്റുകളിലായിരുന്നു ഇറാന്റെ ഗോളുകൾ പിറന്നത്.ആദ്യം റൗസ്ബെ ചെഷ്മിയും പതിനൊന്നാം മിനിറ്റിൽ റാമിൻ റെസെയ്നുമാണ് ഇറാന്റെ ഗോളുകൾ നേടിയത്.
ഇറാന്റെ സ്ട്രൈക്കർ തരേമിയെ ബോക്സിന് പുറത്തേയ്ക്ക് ഓടിയിറങ്ങി മുട്ടുകൊണ്ട് മുഖത്തിടിച്ചു വീഴ്ത്തിയതിനാണ് എൺപത്തിയഞ്ചാം മിനിറ്റിൽ ഗോളി വെയ്ൻ ഹെന്നസി ചുവപ്പു കാർഡ് കണ്ടത്. ഇതോടെ വെയ്ൽസ് പത്ത് പേരായി ചുരുങ്ങിയ ശേഷമാണ് രണ്ട് ഗോളും വീണത്.
സംഭവത്തിന് ആദ്യം മഞ്ഞ കാർഡ് നൽകി, എന്നാൽ VAR സംഭവം കണ്ടു, റഫറി മോണിറ്ററിൽ നോക്കിയ ശേഷം, തന്റെ പ്രാഥമിക തീരുമാനം അസാധുവാക്കുകയും മഞ്ഞ കാർഡ് ചുവപ്പിലേക്ക് മാറ്റുകയും ചെയ്തു. ഹെന്നസിക്ക് പകരം ഡാനി വാർഡിനെ സ്റ്റിക്കുകൾക്കിടയിൽ ഉൾപ്പെടുത്തുകയുമായിരുന്നു.
15ാം മിനിറ്റിൽ ഇറാൻ മുന്നിലെത്തിയെങ്കിലും വാർ പരിശോധനയിൽ ഓഫ്‌സൈഡാണെന്ന് തെളിഞ്ഞപ്പോൾ ഗോൾ അനുവദിച്ചില്ല. ഇരു ടീമിനും വല കുലുക്കാൻ സാധിക്കാതെ ഗ്രൂപ്പ് ബിയിലെ ഇറാൻ വെയിൽസ് മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പ് ബിയിൽ രണ്ട് ടീമുകൾക്കും മത്സരം നിർണായകമാണ്. പ്രീക്വാർട്ടർ സാധ്യത സജീവമാക്കാൻ രണ്ട് സംഘങ്ങൾക്കും ജയം അനിവാര്യമായിരുന്നു.
നിലവിൽ ഗ്രൂപ്പ് ബിയിൽ ഏറ്റവും പിന്നിലാണ് ഇറാനുള്ളത്. ആദ്യ മത്സരത്തിൽ ഇംഗ്ലീഷ് പട 6-2ന് ഗോൾമഴയിൽ മുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ വെയിൽസ് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും യു.എസിന്റെ പോരാട്ടവീര്യത്തിൽ 1-1ന് സമനിലയിൽ പിരിയുകയായിരുന്നു. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് വെയിൽസ് ഉള്ളത്.
ഇരു ടീമുകളുടെയും അന്തിമ ലൈനപ്പ് പുറത്തുവന്നിട്ടുണ്ട്. 5-3-1-1 ശൈലിയിലാണ് ഇന്ന് വെയിൽസ് ഇറാനെ നേരിടാനിടയുള്ളത്. ഇറാൻ 4-4-2 ശൈലിയിയിലും കളിച്ചേക്കും. ഏറ്റവും കൂടുതൽ തവണ ദേശീയ ടീമിനായി കളിച്ച വെയിൽസ് താരമെന്ന റെക്കോർഡ് വെയിൽസ് നായകൻ ഗാരത്ത് ബെയിൽ സ്വന്തം പേരിലാക്കി. ടീമംഗമായ ക്രിസ് ഗന്ററിന്റെ റെക്കോർഡാണ് ബെയിൽ മറികടന്നത്.





