Kozhikode

ട്രെയിന്‍ യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയയാള്‍ പിടിയില്‍

Please complete the required fields.




കോഴിക്കോട് : ട്രെയിന്‍ യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയയാള്‍ പിടിയില്‍. കരിപ്പൂര്‍ സ്വദേശി പള്ളിയാലില്‍ നബീലിനെയാണ് (20) റെയില്‍വേ പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ കോഴിക്കോട് സ്റ്റേഷനിലെത്തിയ പരശുറാം എക്സ്പ്രസില്‍ നിന്ന് യുവതി ഇറങ്ങവെയായിരുന്നു പ്രതി അതിക്രമം കാട്ടിയത്.

യുവതി ബഹളമുണ്ടാക്കിയതോടെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന റെയില്‍വേ പോലീസുകാരന്‍ ഇയാളെ പിടികൂടുകയായിരുന്നു. യുവതി പരാതി നല്‍കിയതോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു.

Related Articles

Leave a Reply

Back to top button