
കൊച്ചി: കൊച്ചിയിൽ മയക്കുമരുന്നുമായി യുവാവ് എക് സെസ് പിടിയിൽ. 2.6 ഗ്രാം എംഡിഎംഎയുമായി ഫോർട്ട് കൊച്ചി സ്വദേശി ജിതിനാണ് പിടിയിലായത്.
ജിതിൻ ഉൾപ്പെട്ട മയക്കു മരുന്ന് വ്യാപാര ശൃംഖലയെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് മാസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാകുന്നത്. മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ വി.എസ്. പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.




