
വടകര: വടകര മുനിസിപ്പല്‍ പാര്‍ക്ക് പരിസരത്ത് നിന്ന് എം.ഡി.എം.എ ലഹരിമരുന്നുമായി യുവാവ് എക്‌സൈസ് പിടിയില്‍. മേമുണ്ട പുളിഞ്ഞോളി വീട്ടില്‍ സെയ്ത് ആസിഫ് മുഹമ്മദിനെയാണ് (21) വടകര എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെ.വി. മുരളിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പരിശോധനക്കിടെ വടകര മുനിസിപ്പല്‍ പാര്‍ക്ക് പരിസരത്ത് പ്രതി ഓടിപ്പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ എക്‌സൈസ് പിടികൂടുകയായിരുന്നു. ഇയാളില്‍നിന്ന് 0.10 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
എക്‌സൈസ് സംഘത്തില്‍ സിവില്‍ എക്‌സൈ സ് ഓഫിസര്‍മാരായ കെ. സിനീഷ്, ഇ.എം. മുസ്ബിന്‍, എ. ശ്യാംരാജ്, വനിത സിവില്‍ എക്‌സൈസ് ഓഫി സര്‍മാരായ പി. സീമ, ടി.പി. തുഷാര, നിഷ ജോണ്‍സ്, ഡ്രൈവര്‍ കെ.പി. ശ്രീജിത്ത് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.





