Kannur

കാപ്പ ചുമത്തി നാടുകടത്തിയ കതിരൂർ സ്വദേശിയായ യുവാവ് തുങ്ങിമരിച്ചു

Please complete the required fields.




കണ്ണൂര്‍: കാപ്പ ചുമത്തി നാട് കടത്തിയ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. കണ്ണൂര്‍ കതിരൂര്‍  പാറംകുന്ന് കൂരാഞ്ചി ഹൗസില്‍ കെ. വിഥുനെയാണ് എറണാകുളത്തെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ചെറുതും വലുതുമായ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവാണ് കെ. വിഥു. അതുകൊണ്ടാണ് പൊലീസ് കാപ്പ നിയമപ്രകാരം ഇയാളെ നാടുകടത്തിയിരുന്നത്. കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനാണ് വിഥുന്‍.

കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആറ്. ഇളങ്കോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ് പ്രകരമാണ് വിഥുനെ നാടുകടത്തിയത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനും ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും ആറ് മാസത്തേക്ക് ഇയാളെ വിലക്കിയിരുന്നു.

Related Articles

Leave a Reply

Back to top button