
വീടുവിട്ടിറങ്ങിയ യുവതിയേയും കുഞ്ഞിനേയും മണിക്കൂറുകള്‍ക്കകം കൊടുവള്ളി പോലീസ് കണ്ടെത്തി. കൊടുവള്ളി സ്വദേശിനിയായ 25 കാരിയാണ് കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് അഞ്ചര വയസ്സുള്ള മകളേയുമായി വീടുവിട്ടിറങ്ങിയത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പരാതിയുമായി പിതാവ് കൊടുവള്ളി പോലീസ് സ്‌റ്റേഷനിലെത്തിയതിന് പിന്നാലെ സേന ഉണര്‍ന്ന് പ്രവര്‍ത്തിച്ചു.
കുന്ദമംഗലത്ത് യുവതിയെ കണ്ടെത്തിയതായി ഓട്ടോ ഡ്രൈവര്‍ അറിയിച്ചതോടെ പോലീസ് ഇവിടെയെത്തി. അപ്പോഴേക്കും യുവതി കോഴിക്കോട്ടേക്ക് പോയിരുന്നു. അല്‍പ്പ സമയത്തിനകം കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ്റ്റാന്റില്‍ വെച്ച് യുവതിയേയും കുഞ്ഞിനേയും കൊടുവള്ളി പോലീസ് കണ്ടെത്തി. സ്‌റ്റേഷനിലെത്തിച്ച ശേഷം യുവതിയെയും കുഞ്ഞിനേയും രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. കൊടുവള്ളി സ്റ്റേഷനിലെ എസ് ഐ മാരായ പ്രകാശന്‍, രഷ്മി, സീനിയര്‍ സി പി ഒ മാരായ ജയരാജന്‍, ഫൈസല്‍ എന്നിവരടങ്ങിയ സംഘമാണ് യുവതിയേയും കുഞ്ഞിനേയും കണ്ടെത്തിയത്.





