
കോഴിക്കോട്: ലഹരിക്ക് അടിമയായ മകന്‍ അച്ഛനേയും അമ്മയേയും കുത്തിപ്പരിക്കേല്‍പ്പിച്ചു. ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഷൈന്‍ എന്ന യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ പോസീസിന് രണ്ട് തവണ വെടിയുതിര്‍ക്കേണ്ടി വന്നു. എരഞ്ഞിപ്പാലത്ത് രാത്രിയാണ് സംഭവം.
എരഞ്ഞിപ്പാലം സ്വദേശികളായ ഷാജി, ഭാര്യ ബിജി എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അച്ഛനുമായി ഷൈന്‍ വാക്കേറ്റത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കത്തി ഉപയോഗിച്ച് നെഞ്ചിലും കഴുത്തിലും കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
ഇതിനിടയില്‍പ്പെട്ട അമ്മയേയും മകന്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഷാജിയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഷൈനിനും പരിക്കേറ്റെങ്കിലും ഇത് അത്ര ഗുരുതര സ്വഭാവമുള്ളതല്ല. ആക്രമത്തിന് ശേഷം പോലീസ് എത്തിയെങ്കിലും ഷൈന്‍ അക്രമാസക്തനായി തുടരുകയായിരുന്നു.
യുവാവിനെ അനുനയിപ്പിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്നാണ് രണ്ട് തവണ ആകാശത്തേക്ക് വെടിയുതിര്‍ത്ത് പ്രതിയെ കീഴടക്കിയത്. യുവാവിനെ തുടര്‍ നടപടികള്‍ക്കായി പോലീസ് സ്റ്റേഷനിലെത്തിച്ചു.





