Kozhikode

മദ്യലഹരിയില്‍ കോഴിക്കോട് നഗരത്തില്‍ അഴിഞ്ഞാടിയ ആക്രമികള്‍ പിടിയില്‍

Please complete the required fields.




കോഴിക്കോട്: മദ്യ ലഹരിയില്‍ കോഴിക്കോട് നഗരത്തില്‍ അഴിഞ്ഞാടിയ ആക്രമികളെ പൊലീസ് പിടികൂടി. കുന്ദമംഗലം പുല്‍പറമ്പില്‍ വി.ആര്‍ ഹരികൃഷ്ണന്‍ (24), വെള്ളിപറമ്പ് ചെറുകുന്നത്ത് വീട്ടില്‍ സി. അക്ഷയ് (22), തൃശൂര്‍ ചേലക്കര പാഞ്ഞാള്‍ വടക്കേക്കര പറമ്പില്‍ വി.എം. രഞ്ജിത്ത് (24)എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സെപ്തംബര്‍ 26 ന് കോഴിക്കോട് മാവൂര്‍റോഡില്‍ വച്ച് മദ്യലഹരിയില്‍ യാത്രക്കാരോടും കച്ചവടക്കാരോടും അപമര്യാദയായി പെരുമാറുകയും വടികളും, ബിയര്‍ കുപ്പികളും കയ്യിലേന്തി നഗരത്തില്‍ ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കുകയും ഇവര്‍ ചെയ്തിരുന്നു. നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികുടിയത്.

പുതിയാപ്പ എടക്കല്‍താഴെ സ്വദേശി ദിപിന്‍ എന്ന ബൈക്ക് യാത്രക്കാരനെ ഇവര്‍ മദ്യക്കുപ്പികൊണ്ട് തലക്കടിക്കുകയും ചെയ്തിരുന്നു. പ്രധാന പ്രതിയായ കുന്ദമംഗലം അരുണോളിച്ചാലില്‍ രഞ്ജിത്ത് പൊലീസ് തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കി കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്തുള്ള പഴശ്ശി ഡാമിന്റെ സമീപ പ്രദേശങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നിരവധി ദിവസങ്ങളുടെ അന്വേഷണത്തില്‍നിന്നാണ് ഇയാളെ പിടികൂടിയത്. രഞ്ജിത്തിനെ ചോദ്യംചെയ്തതില്‍നിന്നാണ് കുട്ടുപ്രതികളെയും അവര്‍ ഉപയോഗിച്ച ഹോണ്ട എക്‌സ് പ്ലസ് ബൈക്കും കസ്റ്റഡിയിലെടുത്തത്. ഇവര്‍ മുമ്പും സമാനമായ കുറ്റകൃത്യങ്ങളില്‍ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Back to top button