Kozhikode

സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവം; അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് ആവശ്യം

Please complete the required fields.




കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് ആവശ്യം. മർദനത്തിന് ഇരയായ സുരക്ഷാ ജീവനക്കാരൻ ദിനേശൻ ഇന്ന് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിക്കും.

കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അരുൺ ഉൾപ്പടെ അഞ്ച് പ്രതികൾ ഇന്നലെ വൈകീട്ട് ജയിൽ മോചിതരായി. ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിക്കാനാണ് ഒളിവിലുള്ള രണ്ട് പ്രതികളുടെ നീക്കമെന്നാണ് സൂചന.

കേസിൽ പൊലീസ് പ്രതികളെ സഹായിക്കുന്നുവെന്ന് ആരോപിച്ച് വിമുക്ത ഭടൻമാരുടെ സംഘടന ശനിയാഴ്ച കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തും. വിമുക്തഭടന് നീതി ലഭിക്കുക എന്ന മുദ്രാവാക്യവുമായി ശനിയാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്താൻ കോൺഗ്രസ്സും തീരുമാനിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button