
താമരശ്ശേരി : റോഡിന് കുറുകെ ചാടിയ കാട്ടുപന്നിയിടിച്ച് നിയന്ത്രണംവിട്ട ഓട്ടോയിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ് ഡ്രൈവർക്ക് പരിക്കേറ്റു.
കട്ടിപ്പാറ പ്ലാപ്പറ്റ കൂട്ടാലയിൽ നവാസി(40)നാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം.ചോയിയോട് ഭാഗത്തെ ബന്ധുവീട്ടിലേക്ക് യാത്രചെയ്യവെ ഈങ്ങാപ്പുഴ-പയോണ റോഡിലെ പരപ്പൻപാറയിൽവെച്ച് കാട്ടുപന്നി ഓട്ടോയുടെ കുറുകെ ചാടുകയായിരുന്നു.
കാട്ടുപന്നി വന്നിടിച്ചതിന്റെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ ഹാൻഡിൽ ഉലഞ്ഞ് നവാസ് റോഡിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ ഇടതുകാലിലെ രണ്ട് വിരലുകൾക്ക് പൊട്ടലുണ്ടായി. ഇദ്ദേഹം പിന്നീട് താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.





