Kozhikode

കോഴിക്കോട് ഫിസിക്കൽ എഡ്യൂക്കേഷൻ ഗ്രൗണ്ടിൽ നടന്ന അഗ്നിവീർ ആർമി റിക്രൂട്ട്മെന്റ് റാലി ജില്ലാ കലക്ടർ ഫ്ലാഗ്ഓഫ് ചെയ്തു

Please complete the required fields.




കോഴിക്കോട് : അഗ്നിവീർ ആർമി റിക്രൂട്ട്മെന്റ് റാലി ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഢി ഫ്ലാഗ്ഓഫ് ചെയ്തു. ഉദ്യോഗാർഥികളുമായി കലക്ടർ സംവദിച്ചു.

പാലക്കാട്‌, മലപ്പുറം ജില്ലകളുടെ റിക്രൂട്ട്മെന്റാണ് കോഴിക്കോട് ഫിസിക്കൽ എഡ്യൂക്കേഷൻ ഗ്രൗണ്ടിൽ നടന്നത്. 1951 പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 1228 പേർ പങ്കെടുത്തു.
ഒക്ടോബർ ആറ്, ഏഴ്, എട്ട്, തിയ്യതികളിലാണ് കോഴിക്കോട് ജില്ലയുടെ റിക്രൂട്ട്മെന്റ്. ഒൻപതാം തിയ്യതി വിവിധ കാറ്റഗറികളിലേക്കുള്ള റിക്രൂട്ട്മെന്റ് നടക്കും.

ഒക്ടോബർ 10 വരെയാണ് വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളിലെ റിക്രൂട്ട്മെന്റ്. ഉദ്യോഗാർഥികൾക്ക് ഓൺലൈൻ അഡ്മിറ്റ് കാർഡ് അനുവദിച്ചിട്ടുണ്ട്. ജില്ലാടിസ്ഥാനത്തിലും കാറ്റഗറി അടിസ്ഥാനത്തിലും ആണ് റിക്രൂട്ട്മെന്റ്. വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളിൽ നിന്നായി 28,606 പേരാണ് രജിസ്റ്റർ ചെയ്തത്.

Related Articles

Leave a Reply

Back to top button