Kannur

കൂത്തുപറമ്പ് ചാല മാര്‍ക്കറ്റില്‍ പാല്‍ലോറി പത്തോളം കടകള്‍ ഇടിച്ചു തകര്‍ത്തു; നാല് വൈദ്യുത തൂണുകളും ഇടിച്ചിട്ടു

Please complete the required fields.




കണ്ണൂര്‍: കൂത്തുപറമ്പ് ചാല മാര്‍ക്കറ്റില്‍ പാലുമായി വന്ന ലോറി നിയന്ത്രണംവിട്ട് പത്തോളം കടകള്‍ ഇടിച്ചു തകര്‍ത്തു. നാല് വൈദ്യുത തൂണുകളും ലോറി ഇടിച്ചിട്ടു. തിങ്കളാഴ്ച അര്‍ധരാത്രി 1.30നായിരുന്നു സംഭവം. ഫാന്‍സികടകളും ബേക്കറി ഉള്‍പ്പെടെയുളളവയാണ് തകര്‍ത്തത്. പുലര്‍ച്ചെ ആയതിനാല്‍ പരിസരത്ത് ആളുകള്‍ ഇല്ലാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. കോഴിക്കോട് നിന്ന് പാലുമായി വന്ന വണ്ടി പന്നോന്നേരിയില്‍ പാല്‍ വിതരണം ചെയ്ത് മടങ്ങവെയാണ് അപകടം.

വന്‍ ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വൈദ്യുതി പോസ്റ്റ് തകര്‍ന്നു വീണയുടനെ സമീപവാസികള്‍ കെഎസ്ഇബിയില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വൈദ്യുതി ഓഫാക്കി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെതുടര്‍ന്ന് എടക്കാട് പൊലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു.

Related Articles

Leave a Reply

Back to top button