
കോഴിക്കോട് : ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ ഏറ്റവുമധികം രോഗികൾക്ക് സൗജന്യചികിത്സ ലഭ്യമാക്കിയതിൽ കോഴിക്കോട് മെഡിക്കൽ കോളേജ് രാജ്യത്ത് ഒന്നാമത്. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി (കാസ്പ്) യിൽ ചികിത്സ ലഭ്യമാക്കിയതിനാണ് ആശുപത്രി ഒന്നാമതായത്. കോട്ടയം മെഡിക്കൽ കോളേജാണ് രണ്ടാംസ്ഥാനത്ത്.
എൻ.എം.സി.എച്ച്., ഐ.എം.സി.എച്ച്., സൂപ്പർ സ്പെഷ്യാലിറ്റി, ടെർഷ്യറി കാൻസർ സെന്റർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളിൽ 2021-22 വർഷം കാസ്പിലൂടെ 60,652 പേർക്കാണ് കിടത്തിച്ചികിത്സാ ആനുകൂല്യം ലഭ്യമായത്. ദിവസം ശരാശരി 5000 രോഗികൾ ഇവിടെ ചികത്സതേടിയെത്തുന്നു. പ്രതിവർഷം 18 ലക്ഷം രോഗികൾ.





