Thiruvananthapuram
കോടിയേരിയുടെ സംസ്കാരം തിങ്കളാഴ്ച; കണ്ണൂർ, ധർമ്മടം, തലശ്ശേരി നിയോജക മണ്ഡലങ്ങളിൽ തിങ്കളാഴ്ച ഹർത്താൽ

തിരുവനന്തപുരം : അപ്പോളോ ആശുപത്രിയിൽ അന്തരിച്ച സി പി ഐ എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ശവസംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് കണ്ണൂർ പയ്യാമ്പലത്ത് നടക്കും. തിങ്കളാഴ്ച കണ്ണൂർ, ധർമ്മടം, തലശ്ശേരി നിയോജക മണ്ഡലങ്ങളിൽ ഹർത്താൽ.
നാളെ ഉച്ചയ്ക്ക് മുമ്പായി ചെന്നൈയിൽ നിന്നും എയർ ആംബുലൻസിൽ മട്ടന്നൂർ വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം തലശ്ശേരിയിൽ എത്തിക്കും. തുടർന്ന് തലശ്ശേരി ടൌൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. തിങ്കളാഴ്ച രാവിലെ കോടിയേരി മാടപ്പീടികയിലെ വീട്ടിൽ10 മണി വരെ പൊതു ദർശനത്തിന് വയ്ക്കും.തുടർന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിൽ
ഉച്ചക്ക് 2 മണി വരെ പൊതു ദർശനത്തിന്. വയ്ക്കും. മൃതദേഹം ഉച്ചയ്ക്ക് മൂന്ന് മണിക്ക് കണ്ണൂർ പയ്യാമ്പലത്ത് സംസ്കരിക്കും.





