വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജില്ലാ നേതാക്കള്‍ക്ക് താമരശ്ശേരിയില്‍ സ്വീകരണം നല്‍കി

താമരശ്ശേരി : വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജില്ലാ നേതാക്കള്‍ക്ക് താമരശ്ശേരിയില്‍ സ്വീകരണം നല്‍കി. നിരവധി ബൈക്കുകളുടേയും കുതിരയുടേയും അകമ്പടിയോടെയാണ് നേതാക്കളെ താമരശ്ശേരി ടൗണിലൂടെ സ്വീകരിച്ച് ആനയിച്ചത്. തുടര്‍ന്ന് നടന്ന സ്വീകരണ യോഗത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളേയും ആദരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജില്ലാ നേതാക്കള്‍ക്ക് ആദ്യമായാണ് താമരശ്ശേരിയില്‍ ഒരുമിച്ച് സ്വീകരണം ഒരുക്കിയത്. മലയോരത്തിന്റെ ശിരാകേന്ദ്രമായ താമരശ്ശേരിയിലെത്തിയ വ്യാപാരി നേതാക്കള്‍ക്ക് ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്.
കുതിരയുടേയും ചെണ്ടമേളത്തിന്റെയും നിരവധി ബൈക്കുകളുടേയും അകമ്പടിയോടെയാണ് വ്യാപാരി നേതാക്കളെ സ്വീകരിച്ച് ആനയിച്ചത്. കാരാടിയില്‍ നിന്ന് ആരംഭിച്ച ഘോഷ യാത്ര താമരശ്ശേരി വ്യാപാര ഭവനില്‍ സമാപിച്ചു.
തുടര്‍ന്ന് നടന്ന സ്വീകരണ യോഗം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹിമാന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യാവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് പ്രസിഡന്റ് അമീര്‍ മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. വ്യാപാരികളുടെ മക്കളില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. ജോസഫ് മാത്യു, വ്യാപാരി വ്യാവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര, ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി, ട്രഷറര്‍ തോമസ് കുട്ടി കോട്ടയം, വൈസ് പ്രസിഡന്റുമാരായ എ ജെ ഷാജഹാന്‍, കെ കെ വാസുദേവന്‍, ജോയിന്റ് സെക്രട്ടറി പി കെ ബാപ്പു ഹാജി, ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മൂത്തേടത്ത്, സെക്രട്ടറി ജി ജി കെ തോമസ്, ട്രഷറര്‍ സുനില്‍കുമാര്‍, യൂണിറ്റ് സെക്രട്ടറി റെജി ജോസഫ്, ട്രഷറര്‍ മുര്‍താസ് തുടങ്ങിയവര്‍ സംസാരിച്ചു.





