
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മാതാവ് പാവോളോ മയ്നോ അന്തരിച്ചു. ഇറ്റലിയിലെ വസതിയിൽ ഓഗസ്റ്റ് 27നായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച നടന്നു.
കോൺഗ്രസ് നേതാവ് ജയ്റാം രമേശാണ് സോണിയയുടെ അമ്മയുടെ മരണവാർത്ത ഇന്നലെ (31-08-2022) വൈകി ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
ചികിത്സയുടെ ഭാഗമായി നിലവിൽ വിദേശത്തുള്ള സോണിയ ഗാന്ധി, രോഗബാധിതയായ അമ്മയെ സന്ദർശിച്ചിരുന്നു.
മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയ്‌ക്കൊപ്പം വിദേശത്താണ്.





