Kozhikode

കുന്ദമംഗലം കാരന്തൂരില്‍ വന്‍ ചാരായ വേട്ട; 600 ലിറ്റര്‍ വാഷും,10 ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി

Please complete the required fields.




കുന്ദമംഗലം: കാരന്തൂരില്‍ വന്‍ ചാരായ വേട്ട. കാരന്തൂര്‍ ഹരഹര ക്ഷേത്രത്തിന് സമീപത്തെ റോഡില്‍ പൂനൂര്‍ പുഴയുടെ സമീപത്ത് 600 ലിറ്റര്‍ വാഷും,10 ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളുമടക്കം ആണ് കുന്ദമംഗലം എക്‌സ് റേഞ്ച് സംഘം പിടികൂടിയത്. വാഷ്പുഴയില്‍ താഴ്ത്തിയ നിലയിലാണ്  കണ്ടെത്തിയത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ ജി തമ്പി, പ്രിവന്റീവ് ഓഫീസര്‍ ഹരീഷ് പി കെ,ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ഷിജു കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ അജിത്, അര്‍ജുന്‍ വൈശാഖ്, റെനീഷ് എന്നിവരുടെ സംഘമാണ് ഇവ പിടികൂടിയത്. പ്രതിയെ കുറിച്ചുള്ള വ്യക്തമായ സൂചന എക്‌സൈസിന് ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

Related Articles

Leave a Reply

Back to top button