
കോഴിക്കോട്: അഖിലേന്ത്യ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് ജില്ലയിൽ സുഗമമായി പൂർത്തിയായി. ജില്ലയിലെ 48 കേന്ദ്രങ്ങളിലായി 13193 പേർ പരീക്ഷയെഴുതി. 1027 പേരാണ് പരീക്ഷ എഴുതാതിരുന്നത്. കോവിഡ് പോസിറ്റീവായ 5 കുട്ടികളും പരീക്ഷയെഴുതി.
പിപിഇ കിറ്റ് ധരിച്ചു പരീക്ഷയെഴുതാൻ ഇവർക്കു പ്രത്യേകം സൗകര്യമൊരുക്കിയിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെയായിരുന്നു പരീക്ഷ. എല്ലാ കേന്ദ്രങ്ങളിലും നീറ്റിന്റെ കർശന പരിശോധനകൾക്കു പുറമേ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും ശ്രദ്ധിച്ചിരുന്നു.





