Palakkad

പാലക്കാട്ട് ചിറ്റില്ലഞ്ചേരിയിൽ ഡിവൈഎഫ്ഐ ഭാരവാഹിയായ യുവതി കൊല്ലപ്പെട്ട നിലയിൽ: സുഹൃത്ത് പൊലീസിൽ കീഴടങ്ങി

Please complete the required fields.




പാലക്കാട്:  ചിറ്റിലഞ്ചേരിക്കടുത്ത്  കോന്നല്ലൂരിൽ പൊതുപ്രവര്‍ത്തകയായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മേലാർകോട് കോന്നല്ലൂർ ശിവദാസൻ്റെ മകൾ സൂര്യപ്രിയയാണ് കൊല്ലപ്പെട്ടത്. 24 വയസ്സായിരുന്നു. കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മംഗലം ചിക്കോട് സ്വദേശി സുജീഷ് പൊലീസിൽ കീഴടങ്ങി. സുജീഷും സൂര്യപ്രിയയും തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തിലുണ്ടായ ചില അസ്വരാസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. 

ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് സൂര്യപ്രിയയെ കൊന്നതെന്ന് സുജീഷ് പൊലീസിനോട് പറഞ്ഞു. ആലത്തൂര്‍ പൊലീസ് സൂര്യപ്രിയയുടെ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു. ബന്ധുക്കളിൽ നിന്നും സുഹൃത്തുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്ന സൂര്യപ്രിയ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു.  ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയംഗവും കൊന്നല്ലൂർ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു.. 

Related Articles

Leave a Reply

Back to top button