
തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും സ്ത്രീധന പീഡനത്തിന്‍റെ പേരിൽ ആത്മഹത്യ. തൃശ്ശൂര്‍ പെരിഞ്ജനം സ്വദേശി അഫ്സാന ആണ് ആത്മഹത്യ ചെയ്തത്. ഓഗസ്റ്റ് ഒന്നിന് മൂന്നുപീടികയിലെ ഫ്ളാറ്റിൽ ആണ് അഫ്സാന തൂങ്ങി മരിക്കാൻ ശ്രമിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിൽ തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് പുലർച്ചെ ആണ് മരണം. ഭർത്താവ് അമലിനെ ഇന്നലെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.
ഒന്നര വർഷം മുൻപാണ് അമൽ അഫ്സാനയെ വിവാഹം കഴിച്ചത്. പീഡനത്തെ തുടർന്ന് മുൻപ് അഫ്സാന സ്വന്തം വീട്ടിലേക്ക് പോയിരുന്നെങ്കിലും വീട്ടുകാരും ബന്ധുക്കളും ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പ് ആക്കിയിരുന്നു. പിന്നീടും പീഡനം തുടർന്നതോടെ ആണ് ആത്മഹത്യ. ഗാർഹിക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി.




