
കക്കയം ഡാമിൽ ജലനിരപ്പ് 756.50 മീറ്ററിൽ എത്തിയതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.കക്കയം ഡാം ഉച്ചയ്ക്ക് ശേഷം തുറക്കേണ്ടി വന്നേക്കാമെന്നാണ് വിലയിരുത്തൽ.
ഡാമിലെ അധിക ജലം താഴേക്ക് ഒഴുക്കിവിടുന്ന നടപടികളുടെ ഭാഗമായി രണ്ടാംഘട്ട മുന്നറിയിപ്പായാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതെന്ന് തരിയോട് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കുറ്റ്യാടി പുഴയുടെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.





