Ernakulam

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

Please complete the required fields.




കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെ ഭാരവാഹികളെയാണ് തെരഞ്ഞെടുക്കുന്നത്.

സംസ്ഥാന പ്രസിഡണ്ടായി രാജു അപ്സരയും, ജനറൽ സെക്രട്ടറിയായി ദേവസ്യ മേച്ചേരിയേയും, ട്രഷററായി എം കെ തോമസുകുട്ടിയെയും തിരഞ്ഞെടുത്തു.

സംഘടനയുടെ രൂപവത്കരണം മുതല്‍ 32 വര്‍ഷം സംഘടനയെ നയിച്ച ടി. നസിറുദ്ദീൻ മരണപ്പെട്ടതിനുശേഷം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ അധ്യക്ഷസ്ഥാനത്തേക്ക് രണ്ടുപേരാണ് മത്സരിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആലപ്പുഴ ജില്ല പ്രസിഡന്റുമായ രാജു അപ്‌സരയും, സംസ്ഥാന വൈസ് പ്രസിഡന്റും തിരുവനന്തപുരം ജില്ല പ്രസിഡന്റുമായ പെരിങ്ങാമല രാമചന്ദ്രനും തമ്മിലാണ് മത്സരം നടന്നത്. കലൂരിലെ റിനൈ ഇവന്റ് ഹബില്‍ രാവിലെ 10.30ന് നടന്ന വോട്ടെടുപ്പിൽ 440 പേർ വോട്ട് ചെയ്തപ്പോൾ 222 വോട്ട് നേടി രാജു അപ്‌സര സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

Related Articles

Leave a Reply

Back to top button