Ernakulam

പെരുമ്പാവൂരില്‍ രണ്ടുനില വീട് ഇടിഞ്ഞുതാഴ്ന്നു; പതിമൂന്നുകാരന്‍ മരിച്ചു

Please complete the required fields.




കൊച്ചി: എറണാകുളം  പെരുമ്പാവൂരിൽ വീട്  തകർന്നു  വീണു  13 കാരൻ  മരിച്ചു. കീഴില്ലം സ്വദേശി  ഹരിനാരായണനാണ്  കെട്ടിടത്തിനടിയിൽ കുരുങ്ങി മരിച്ചത്. താഴത്തെ  നിലയിലെ  ഭിത്തികൾ  തകർന്നതിനെ  തുടർന്ന്  മുകൾ  നില താഴേക്കു പതിക്കുകയായിരുന്നു.

 രാവിലെ 6.30 ന് ആയിരുന്നു ദാരുണമായ  സംഭവം. താഴത്തെ  നിലയിലെ ഭിത്തികൾ  തകർന്നത്തോടെ  85 കാരനായ  നാരായണൻ  നമ്പൂതിരിയും  ചെറുമകൻ  ഹരിനാരായണനും  കെട്ടിടത്തിനടിയിൽ കുടുങ്ങി. മൂന്ന് ജെസിബികൾ  എത്തിച്ചു പ്രത്യേകം  വഴി  വെട്ടിയാണ് നാട്ടുകാരും ഫയർ  ഫോഴ്സും വീടിനു  സമീപം  എത്തിയത്. പത്തു  വർഷം  മാത്രം  പഴക്കമുള്ള  കെട്ടിടം കട്ടർ  ഉപയോഗിച്ച് മുറിച്ചാണ്  കെട്ടിടത്തിനു അടിയിൽ കുടുങ്ങിയവരെ  പുറത്തു  എത്തിച്ചത്.

അപകടം  നടക്കുമ്പോൾ കുടുംബത്തിലെ അഞ്ചു പേർ  മുകൾ  നിലയിൽ  ആയിരുന്നു. മുത്തശ്ശനും കൊച്ചുമകനും  താഴെയും.സാരമായി  പരിക്കേറ്റ ഹരിനാരായണൻ  ആശുപത്രിയിൽ  വച്ചു മരിച്ചു. 85 കാരൻ നാരായണൻ നമ്പൂതിരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. പ്രദേശത്തു കഴിഞ്ഞ  ദിവസങ്ങളിൽ  മഴ  പെയ്തിരുന്നു. മണ്ണിനു നല്ല  ഉറപ്പുണ്ടെന്നും കാലാവസ്ഥ  അല്ല അപകട കാരണമെന്നും  നാട്ടുകാർ പറഞ്ഞു.  സംഭവത്തിൽ ജില്ലാ കളക്ടർ  പെരുമ്പാവൂർ തഹസിൽദാരോട്  റിപ്പോർട്ട്‌ തേടി.

Related Articles

Leave a Reply

Back to top button