Kozhikode

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Please complete the required fields.




വടകര: ബൈക്കപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആയഞ്ചേരി വരയാലിൽ കണ്ടി രാജീവന്റെ മകൻ അമൽ രാജ് (21)മരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അമൽ രാജ് മരിച്ചത്. മാതാവ്: ശോഭ. സ ഹോദരി: കാശ്മീരി.

തിങ്കളാഴ്ച ഉച്ചയോടെ കടമേരി റോഡ് തെരുവിൻ താഴയിൽ സുഹൃത്തിന്റെ ബൈക്കിന് പിറകിൽ യാത്ര ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് മതിലിലിടിച്ച് തെറിച്ചു വീഴുകയായിരുന്നു. തുടർന്ന് ഇരുവരെയും സാരമായ പരിക്കുകളോടെ മെഡിക്കൽ കോളജ് പ്രവേശിക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button