ഹാജരില്ലെങ്കിലും സെമസ്റ്റർ പരീക്ഷക്ക് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്ക് ഹാൾ ടിക്കറ്റ്-ഗവർണർക്ക് പരാതി നൽകി

കോഴിക്കോട്: വധശ്രമക്കേസിൽ ജുഡീഷ്യൽ റിമാൻഡിൽ കഴിയുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. അർഷോക്കെതിരെ പുതിയ പരാതിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.ഐ. ഷാജഹാൻ. കാക്കനാട് ജയിലിൽ കഴിയുന്ന ആർഷോക്ക് ഹാജർ നില പൂജ്യം ശതമാനമായിട്ടും സെമസ്റ്റർ പരീക്ഷക്ക് ഹാൾ ടിക്കറ്റ് ലഭിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാജഹാൻ ഗവർണർക്ക് പരാതി നൽകിയത്.
ഹൈകോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് അർഷോക്കെതിരെ പുതിയ പരാതി നൽകിയിട്ടുള്ളത്. പിന്നീട് ജ്യാമം കിട്ടിയത് ഹാൾ ടിക്കറ്റ് തയാറാക്കിയത് ജാമ്യം ലഭിക്കാനുള്ള തന്ത്രമാണെന്നും മഹാരാജാസ് കോളജിലെ ഇടത് അനൂകൂല അധ്യാപകരാണ് പിന്നിലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഹാജർ നില പൂജ്യം ശതമാനമായിട്ടും രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതാനുള്ള ഹാൾ ടിക്കറ്റ് തയാറായെന്നും ഇതെങ്ങനെ സാധിക്കുമെന്നും പരാതിയിൽ ചോദിക്കുന്നു. മഹാരാജാസ് കോളജിലെ ഇടത് അനുകൂല അധ്യാപകരാണ് ഇതിന് പിന്നിലെന്നും പ്രിൻസിപ്പൽ അടക്കമുള്ളവർക്കെതിരെ നടപടി വേണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു.
വധശ്രമം അടക്കം ക്രിമിനൽ കേസുകളിൽ പ്രതിയായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. അർഷോയുടെ ജാമ്യഹരജി ഹൈകോടതി തള്ളിയിരുന്നു. 2018 നവംബർ 17ന് ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ രാത്രി വീട്ടിൽകയറി ആക്രമിച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് ജാമ്യഹരജി തള്ളിയത്





