Kozhikode

നാ​ലു കി​ലോ ക​ഞ്ചാ​വു​മാ​യി മ​ല​പ്പു​റം സ്വ​ദേ​ശി പി​ടി​യി​ൽ

Please complete the required fields.




നാ​ദാ​പു​രം: സ്വ​കാ​ര്യ ബ​സി​ൽ പാ​ല​ക്കാ​ട്ടേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന നാ​ല് കി​ലോ ക​ഞ്ചാ​വു​മാ​യി മ​ല​പ്പു​റം സ്വ​ദേ​ശി നാ​ദാ​പു​രം എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ൽ.
മ​ല​പ്പു​റം എ​ട​വ​ണ്ണ പ​ത്ത​പി​രി​യം സ്വ​ദേ​ശി ത​ങ്ക​യ​ത്തി​ൽ വീ​ട്ടി​ൽ റി​യാ​സ് ബാ​ബു (42)നെ​യാ​ണ് നാ​ദാ​പു​രം അ​സി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. മു​ര​ളി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ഴി​ക്കോ​ട് ജി​ല്ലാ അ​തി​ർ​ത്തി​യാ​യ പെ​രി​ങ്ങ​ത്തൂ​ർ കാ​യ​പ്പ​നി​ച്ചി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ ത​ല​ശേ​രി​യി​ൽ നി​ന്ന് കു​റ്റ്യാ​ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ബ​സി​ൽ പി​ൻ സീ​റ്റി​ൽ ബാ​ഗ് മ​ടി​യി​ൽ വ​ച്ച് ഇ​രി​ക്കു​ക​യാ​യി​രു​ന്ന റി​യാ​സി​നെ സം​ശ​യം തോ​ന്നി​യ എ​ക്സൈ​സ് സം​ഘം ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ബാ​ഗി​ൽ ര​ണ്ട് ക​വ​റി​ലാ​ക്കി സൂ​ക്ഷി​ച്ച നി​ല​യി​ൽ നാ​ല് കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. കാ​സ​ർ​ക്കോ​ട് നി​ന്ന് പാ​ല​ക്കാ​ട് ഭാ​ഗ​ത്ത് വി​ൽ​പ​ന ന​ട​ത്താ​ൻ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു ക​ഞ്ചാ​വെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു

Related Articles

Leave a Reply

Back to top button