Thiruvananthapuram

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി, റെയിൽവേ ജീവനക്കാരന്‍ അറസ്റ്റില്‍

Please complete the required fields.




തിരുവനന്തപുരം: തിരുവനന്തപുരത്ത് റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശി മുരുകേശൻ പിള്ള (45) ആണ് അറസ്റ്റിലായത്. റെയിൽവേ വേളി ഡിവിഷനിൽ മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരനാണ് മുരുകേശൻ. ഇന്നലെ രാത്രി പത്ത് മണിയ്ക്കായിരുന്നു അറസ്റ്റ്. ഇയാൾ വീട്ടിലെത്തിയ വിവരം ഭാര്യ നാട്ടുകാരെ അറിയിക്കുകയും നാട്ടുകാർ വളഞ്ഞ് പൊലീസിനെ വിവരം അറിയിക്കുകയും ആയിരുന്നു. 

ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ തമ്പാനൂര്‍ പൊലീസിന് കൈമാറി. ഒന്നര മാസമായി ഒളിവിലായിരുന്നു മുരുകേശൻ. റെയിൽവേയിൽ ജോലി നൽകാമെന്ന് പറഞ്ഞ രണ്ടുലക്ഷം രൂപവരെയാണ് ഒരാളിൽ നിന്ന് ഇയാൾ വാങ്ങിയത്. നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും അരക്കോടിയോളം രൂപ കൈക്കലാക്കിയെന്നും പൊലീസ് പറഞ്ഞു. മുരുകേശനും റെയിൽവേയിൽ അനധികൃതമായാണ് നിയമനം തരപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button