
താമരശ്ശേരി: താമരശ്ശേരി ഗ്രാമ പഞ്ചായത്തിനു അനുവദിച്ച മെയിന്റനൈസ് ഫണ്ടിൽ നിന്ന് 1കോടി 82 ലക്ഷത്തി മൂവായിരം രൂപ വെട്ടിക്കുറച്ച സർക്കാർനടപടി അങ്ങേയറ്റം അപലപനീയമാണ്.
വാർഡ് മെമ്പർമാർ മുൻഗണന ലിസ്റ്റ് പ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കിയതിനു ശേഷമുള്ള ഈ വെട്ടിക്കുറിക്കൽ ജനങ്ങളോട് ഉള്ള വെല്ലുവിളിയും, അധികാര വികേന്ദ്രീകരണമെന്ന മഹത്തായ സംവിധാനത്തെ ദുർബലപ്പെടുതുന്നതുമാണ്, സർക്കാറിന്റെ ഇത്തരം സമീപനങ്ങൾക്ക് എതിരെ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നുവരേണ്ടതുണ്ടന്നും പ്രസിഡണ്ട് J T അബ്ദുറഹിമാൻ മാസ്റ്റർ പറഞ്ഞു





