
തൃശൂര്‍: പനി ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. വേലൂര്‍ വായനശാലക്ക് സമീപം ആനത്താഴത്ത് വര്‍ഗീസിന്റെ മകന്‍ സാം (9) ആണ് മരിച്ചത്. വേലൂര്‍ സെന്റ് സേവ്യേഴ്സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ ഒരാഴ്ചയായി പനി ബാധിച്ച് ചികിത്സയിലായിരുന്നു സാം. തൃശൂര്‍ മെഡിക്കല്‍ കോളേജിലായിരുന്നു ചികിത്സ. മാതാവ്: ഷൈനി (മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രി താല്‍ക്കാലിക ജീവനക്കാരി). സഹോദരങ്ങള്‍: സാറ, സിയ.
മഴ കനത്തതോടെ സംസ്ഥാനത്ത് വ്യാപകമായ തോതിലാണ് പകര്‍ച്ച പനി ബാധിക്കുന്നത്. രണ്ട് ദിവസത്തിനിടെ മുപ്പതിനായിരത്തോളം പേര്‍ക്ക് പനി ബാധിച്ചുവെന്നാണ് കണക്ക്.





