Thiruvananthapuram

വീണ്ടും ഇടിഞ്ഞു; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ സ്വർണവില

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില കുറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് കുത്തനെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് വീണ്ടും കൂപ്പുകുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു പവൻ സ്വർണത്തിന് 640 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. ഇതോടെ വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 37400 രൂപയാണ്. 

ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒറ്റയടിക്ക് 80 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വിപണി വില  4675 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ആനുപാതികമായി ഇടിഞ്ഞു. 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3860 രൂപയാണ്.
 
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ  മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ തുടരുകയാണ്. സാധാരണ വെള്ളിയുടെ വില  66 രൂപയാണ്. 

Related Articles

Leave a Reply

Back to top button