Thiruvananthapuram

വൻ ഇടിവിൽ സ്വർണവില; രാവിലെ വിശ്രമിച്ച് ഉച്ചയ്ക്ക് കൂപ്പുകുത്തി

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില പരിഷ്കരിച്ചു. രാവിലെ മാറ്റമില്ലാതെ തുടർന്ന സ്വർണവില ഉച്ചയായപ്പോഴേക്ക് ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 640 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 37480 രൂപയാണ്. 

ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വില 4685 രൂപയാണ്. ഇന്ന് ഒറ്റയടിക്ക് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നലെ 10 രൂപ ഉയർന്നിരുന്നു.18 കാരറ്റ് സ്വർണത്തിന്റെ വിലയും ആനുപാതികമായി ഇടിഞ്ഞു. 70 രൂപയുമാണ് ഇടിഞ്ഞത്.  18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3870 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ  മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ തുടരുകയാണ്. സാധാരണ വെള്ളിയുടെ വില  66 രൂപയാണ്. 

Related Articles

Leave a Reply

Back to top button