Kerala

പൊലീസിനെ ആക്രമിച്ചു; ടി. സിദ്ദിഖിന്റെ ​ഗൺമാന് സസ്പെൻഷൻ

Please complete the required fields.




കൽപ്പറ്റയിൽ നടന്ന കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലീസിനെ ആക്രമിച്ച ടി സിദ്ദിഖ്‌ എംഎൽഎയുടെ ഗൺമാനെ സസ്പെൻഡ് ചെയ്തു. ഇന്നലെ കൽപ്പറ്റയിൽ കോൺഗ്രസ്‌ നടത്തിയ പ്രതിഷേധത്തിനിടെയാണ് ഗൺമാൻ സ്‌മിബിൻ പൊലീസിനെ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

എംഎൽഎയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാരൻ ഇന്നലെ കൽപറ്റ ടൗണിൽ നടന്ന കോൺ​ഗ്രസ് റാലിക്കിടെ ക്രമസമാധാന ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വയനാട് ജില്ലാ പൊലീസ് മേധാവിയുടെ നടപടി.

സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ, സ്‌മിബിൻ സംഘ‍ർഷത്തിനിടെ മറ്റു പൊലീസുകാരെ ആക്രമിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തുവെന്ന് വ്യക്തമാക്കുന്നുണ്ട്.

Related Articles

Leave a Reply

Back to top button