
കൊയിലാണ്ടി: പട്ടാപകൽ സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണാഭരണം പിടിച്ചുപറിച്ച സംഭവത്തിൽ കൂരാച്ചുണ്ട് സ്വദേശി പാറക്കൽ രാജനെ (54) പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകീട്ട് കൊയിലാണ്ടി ടൗണിൽ വച്ചാണ് സംഭവം. സ്ത്രീയുടെ കഴുത്തിലെ സ്വർണം പൊട്ടിച്ച ഉടനെ തന്നെ നാട്ടുകാർ പിടികൂടുകയായിരുന്നു. പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
എന്നാൽ സ്ത്രീക്ക് പരാതി ഇല്ലാത്തതിനാൽ ഇയാളെ വിട്ടയച്ചു. മദ്യലഹരിയിലായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു





