Kozhikode

യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

Please complete the required fields.




കോഴിക്കോട്: മേപ്പയ്യൂർ കൊഴുക്കല്ലൂരിൽ നിർമ്മാണത്തൊഴിലാളിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി പുതുക്കുടിക്കണ്ടി പി കെ രഞ്ജിത്തിനെയാണ് (36) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജോലിക്ക് വിളിക്കാനായി രാവിലെ വീട്ടിലെത്തിയ സുഹൃത്തുക്കളാണ് രജ്ഞിത്തിന്റെ മൃതദേഹം ആദ്യം കണ്ടത്. ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

പരേതനായ ഗോപാലന്റെയും ദേവിയുടെയും മകനാണ്. സഹോദരങ്ങൾ: രതീഷ്, രജില.

Related Articles

Leave a Reply

Back to top button