
കൊടുവളളി: വായനാ വാരത്തോടനുബന്ധിച്ച് കൊടുവള്ളി പബ്ലിക് ലൈബ്രറിയും കൊടുവള്ളി ജി എം എല്‍ പി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയും ചേര്‍ന്ന്
കൊടുവളളി മാര്‍ക്കറ്റ് റോഡ് പരിസരത്ത് പുസ്തകത്തെരുവ് സംഘടിപ്പിച്ചു.കൊടുവളളിയിലെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ സംബന്ധിച്ച പരിപാടിയില്‍ ജി എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പൊതുജനങ്ങള്‍ക്ക് പുസ്തകങ്ങള്‍ പരിചയപ്പെടുത്തി.
കൊടുവള്ളി പബ്ലിക് ലൈബ്രറി പ്രസിഡന്റ് പ്രൊഫ. ഒ കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി ടി എ.പ്രസിഡന്റ് ടി സൈതു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ കെ ഫൈസല്‍, പി സി വേലായുധന്‍, കോതൂര്‍ മുഹമ്മദ്, ലൈബ്രറി സെക്രട്ടറി എം അനില്‍കുമാര്‍, എം പി മുസ, സലീം നെച്ചോളി, കെ വി അരവിന്ദാക്ഷന്‍, കെ കെ വേലായുധന്‍, ആര്‍ വി റഷീദ്,എം പി എ ഖാദര്‍, ടി എം അബ്ദുറഹ്‌മാന്‍, വിദ്യാരംഗം കലാ സാഹിത്യ വേദി കണ്‍വീനര്‍ ഷാജി കാരോറ, ഇബ്‌നു, ഷമീര്‍ ആപ്പിള്‍, ഷോജി എന്നിവര്‍ സംസാരിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സി പി അബ്ദുല്‍ കാദര്‍, ഡയറ്റ് ലക്ചറര്‍ ഡോ. യു കെ അബ്ദുല്‍ നാസര്‍, ബി പി സി. വി എം മെഹറലി എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.





