Thiruvananthapuram

മുഖ്യമന്ത്രിക്ക് പിന്തുണ; ഡ്യൂട്ടി സമയത്ത് കൂറ്റൻ പ്രതിഷേധ പ്രകടനവുമായി സെക്രട്ടേറിയറ്റ് ജീവനക്കാർ

Please complete the required fields.




തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ അറിയിച്ചുകൊണ്ട് സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ മാർച്ച് നടത്തി. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലടക്കം പ്രതിഷേധിച്ചതിനെതിരെയായിരുന്നു ഡ്യൂട്ടി സമയത്തുള്ള പ്രകടനം. ഉച്ചയ്ക്ക് 12.30 മുതൽ 12.50വരെ നീണ്ടുനിന്ന പ്രകടനത്തിൽ വനിതകളടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു.

ഡ്യൂട്ടി സമയത്ത് പുറത്തുപോകരുതെന്ന സർവ്വീസ് ചട്ടങ്ങൾ മറികടന്നായിരുന്നു പ്രകടനം. ഉച്ചയ്ക്ക് ഒന്ന് മുതൽ രണ്ട് വരെ ഉച്ചഭക്ഷണ ഇടവേളയുള്ളപ്പോഴാണ് ജോലി സമയത്ത് സെക്രട്ടേറിയറ്റ് ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തിയത്. ഫയലുകൾ വേഗത്തിൽ തീർപ്പാക്കാൻ ജീവനക്കാർ പരിശ്രിക്കണമെന്ന സർക്കാർ നിർദ്ദേശമുള്ളപ്പോഴാണ് ഡ്യൂട്ടിക്കിടയിലെ സെക്രട്ടേറിയറ്റ് മാർച്ച് എന്നുള്ളതാണ് ശ്രദ്ധേയം. 

Related Articles

Leave a Reply

Back to top button