
കുന്ദമംഗലം: വോളിബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.കൊടുവള്ളിയില്‍ ഇന്‍ഡസ്ട്രിയല്‍ നടത്തുന്ന ചാത്തങ്കാവ് കിഴക്കാനപൊയില് വാസുവിന്റെ മകന് ഷിബു(42) ആണ് മരിച്ചത്.
ചൊവ്വാഴ്ച്ച വൈകുന്നേരം വരട്ട്യാക്ക് ഇയ്യപടിയങ്ങല്‍ സാംസ്ക്കാരിക നിലയത്തിന് സമീപത്തെ ഗ്രൗണ്ടില്‍ കൂട്ടുകാര്‍ക്കൊപ്പം വോളിബോള്‍ കളിക്കുന്നതിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.





