
താമരശ്ശേരി: കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഫലവൃക്ഷോദ്യാനം ബ്ലോക്ക് തല ഉദ്ഘാടനം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ റംസീന നരിക്കുനി നിര്‍വ്വഹിച്ചു. കൊടുവള്ളി ബി പി സി വി എം മെഹറലി മുഖ്യാഥിതിയായി.
പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ബിന്ദു വി ജോര്‍ജ് സ്വാഗതവും എക്കോ ക്ലബ് കണ്‍വീനര്‍ ഷജിന എ കെ നന്ദിയും പറഞ്ഞു. എച്ച് എം. പി ടി മുഹമ്മദ് ബഷീര്‍, വി എച്ച് എസ് ഇ പ്രിന്‍സിപ്പാള്‍ ഉമ്മുക്കുല്‍സു എന്നിവര്‍ സംസാരിച്ചു.





