
കൂരാച്ചുണ്ട് : കക്കയം ഡാം റോഡിൽ ഏഴാം കിലോമീറ്ററിൽ കാട്ടിവളവിനടുത്തു ശക്തമായ മഴയിൽ മണ്ണിടിച്ചിൽ സംഭവിച്ചു. കല്ലും,മണ്ണും റോഡിലേക്ക് വീണതിനാൽ വാഹന ഗതാഗതം പ്രശ്നമാകുന്നുണ്ട്. ഒട്ടേറെ വിനോദ സഞ്ചാരികൾ ദിവസേന ഈ പാതയിലൂടെ സഞ്ചരിക്കുന്നതാണ്.
റോഡിലേക്ക് വീണ കല്ല് നീക്കം ചെയ്തിട്ടില്ല. കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ മാത്രമാണ് പാതയിലൂടെ സഞ്ചരിക്കുന്നത്.റോഡിലെ തടസ്സം നീക്കി ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് ടൂറിസ്റ്റുകൾ ആവശ്യപ്പെട്ടു.





