Thiruvananthapuram

കത്തിക്കയറി തക്കാളി; വിപണിയിൽ ഇരട്ടിവില

Please complete the required fields.




തിരുവനന്തപുരം:  സംസ്ഥാനത്ത് തക്കാളിയുടെ വില വർധിച്ചു. ഒരു മാസത്തിനിടെ ഇരട്ടി തുകയാണ് തക്കാളിക്ക് വർധിച്ചത്. കഴിഞ്ഞ മാസം വരെ ഒരു കിലോ തക്കാളിക്ക് 30 രൂപയായിരുന്നു വില. എന്നാൽ സംസ്ഥാനത്തെ വിപണികളിൽ ഇപ്പോൾ ഒരു കിലോ തക്കാളി ലഭിക്കണമെങ്കിൽ 65 രൂപ നൽകണം. 

സംസ്ഥാനത്ത് ഇപ്പോൾ തക്കാളി ഉൽപാദന സീസൺ അല്ലാത്തതും തക്കാളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ പതിവിന് വിപരീതമായി കനത്ത മഴ പെയ്തതും വലിയ തോതിൽ വിളനാശം സംഭവിക്കാൻ കാരണമായി. ഇതേ തുടർന്ന് വിപണിയിലെത്തുന്ന തക്കാളിയുടെ വില രണ്ടിരട്ടിയായി. 

Related Articles

Leave a Reply

Back to top button